Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Next Release

മൈ​ക്രോ​സോ​ഫ്റ്റ് അ​ടു​ത്ത പി​രി​ച്ചു​വി​ട​ലി​ന്

ന്യൂ​യോ​ർ​ക്ക്: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ൽ വ​ലി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യി​ടു​ന്ന ആ​ഗോ​ള സാ​ങ്കേ​തി​ക ഭീ​മന്മാ​രാ​യ മൈ​ക്രോ​സോ​ഫ്റ്റ് അ​ടു​ത്ത ആ​ഴ്ച​യോ​ടെ പു​തി​യൊ​രു കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ഐ രം​ഗ​ത്ത് വ​ൻ​തോ​തി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്പോ​ൾ മ​റ്റു മേ​ഖ​ല​ക​ളി​ലെ ചെ​ല​വ് ചു​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ന്പ​നി ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ബി​സി​ന​സ് ഇ​ൻ​സൈ​ഡ​റി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ത​ങ്ങ​ളു​ടെ ആ​ഗോ​ള ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 2.5 ശ​ത​മാ​ന​ത്തോ​ളം കു​റ​വ് വ​രു​ത്താ​നാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​താ​യ​ത്, ഏ​ക​ദേ​ശം 5,500-ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​തീ​രു​മാ​നം കാ​ര​ണം ജോ​ലി ന​ഷ്ട​മാ​കും.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മു​ത​ൽ ജൂ​ലൈ വ​രെ ക​ന്പ​നി ഏ​ക​ദേ​ശം 15,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ, ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ 8,750-ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​യം വി​ര​മി​ക്ക​ൽ അ​വ​സ​ര​വും ക​ന്പ​നി ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up